പ്രവാസികൾക്ക് സന്തോഷവാർത്ത; എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും വമ്പൻ ഓഫർ പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്

0
188

ജിദ്ദ: എല്ലാ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും വമ്പൻ ഓഫർ പ്രഖ്യാപിച്ച് സഊദി എയര്‍ലൈന്‍സ്. 30 ശതമാനം വരെ കിഴിവോടെ ‘ഗ്രീന്‍ ഫ്ലൈ ഡേ ഓഫര്‍’ എന്ന ഓഫറാണ് സഊദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബര്‍ ഒന്നു മുതല്‍ 2024 മാര്‍ച്ച് 10 വരെ യാത്രചെയ്യാം. പ്രവാസികൾക്ക് ഏറെ ഗുണപ്രദമാകുന്നതാണ് ഈ ഓഫർ.

കേരളത്തിലേക്ക് ഉൾപ്പെടെ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. ക്രിസ്മസ് ഉള്‍പ്പടെയുള്ള അവധിദിനങ്ങള്‍ വരുന്ന സമയമായതിനാൽ ഈ ഓഫർ നിരവധിപേർക്ക് പ്രയോജനപ്പെടുത്താം. 2024 മാർച്ച് 10 വരെ നീണ്ടു നിൽക്കുന്നതിനാൽ കേരളത്തിൽ സ്‌കൂൾ അടക്കുന്ന സമയത്ത് നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണപ്രദമാകും.

ഇതുസംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രയോജനം നേടാനും ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. ബിസിനസ്, ഇക്കണോമി ക്ലാസ് വിഭാഗങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമാണ്. റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്ലൈറ്റുകള്‍ക്കും കിഴിവ് ബാധകമാണ്.

സഊദി എയര്‍ലൈനിന്‍റെ വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here