മാഡ്രിഡ്: ഗസ്സയില്‍ ആസൂത്രിത വംശഹത്യ നടത്തുന്ന ഇസ്രായേലിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സ്പെയിന്‍. അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്പാനിഷ് സാമൂഹികാവകാശ മന്ത്രിയും തീവ്ര ഇടതുപക്ഷ പോഡെമോസ് പാർട്ടിയുടെ നേതാവുമായ അയോൺ ബെലാറ ഇക്കാര്യം ആവശ്യപ്പെട്ടത്.
”യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഫലസ്തീന്‍റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഈ ആസൂത്രിത വംശഹത്യ ഇസ്രായേൽ ഭരണകൂടം അവസാനിപ്പിക്കണം” ബെലാറ ബുധനാഴ്ച പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തെ ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ഇവിടെ നിശ്ശബ്ദത പാലിക്കുമ്പോള്‍ എങ്ങനെയാണ് മറ്റു സംഘര്‍ഷങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നമുക്ക് എങ്ങനെയാണ് സാധിക്കുക? ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് കൊന്നത്. തങ്ങളുടെ കുഞ്ഞുങ്ങള്‍ മരിക്കുന്നതിന് സാക്ഷിയാകേണ്ടി വന്ന അമ്മമാര്‍ നെഞ്ചുപൊട്ടി നിലവിളിക്കുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്ന നിരവധി രാജ്യങ്ങളുടെയും നിരവധി രാഷ്ട്രീയ നേതാക്കളുടെയും കാതടപ്പിക്കുന്ന നിശബ്ദതയുണ്ട്.എനിക്ക് നന്നായി അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നു, അത് യൂറോപ്യൻ യൂണിയനാണ്. യൂറോപ്യൻ കമ്മീഷൻ കാണിക്കുന്ന കാപട്യത്തിന്‍റെ പ്രകടനം അസ്വീകാര്യമാണ്…അയോൺ ബെലാറ കൂട്ടിച്ചേര്‍ത്തു.