ഇനി ചാറ്റ് വിൻഡോയിൽ സ്റ്റാറ്റസും ലാസ്റ്റ് സീനും കാണാം; പുതിയ പരീക്ഷണവുമായി വാട്സ്ആപ്പ്

0
130

ചാറ്റ് വിൻഡോയിൽ തന്നെ കോൺടാക്ടിന്റെ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. കോൺടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോൺടാക്ട് നെയിമിന് താഴെ കാണാൻ സാധിക്കും. കോൺടാക്ടിലുള്ളവർ ലാസ്റ്റ് സീൻ ആക്ടിവേറ്റ് ചെയ്താൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു. വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാട്‌സ് ആപ്പിന്റെ ആൻഡ്രോയിലഡ് വേർഷൻ 2.23.25.11 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാവുക. ചാറ്റ് വിൻഡോയിൽ സ്റ്റാറ്റസ് കാണാമെന്നതാണ് പുതിയ ഫീച്ചറിനെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കിൽ ഒരാളുടെ പ്രൊഫൈൽ തുറന്നാലോ മാത്രമാണ് സ്റ്റാറ്റസ് കാണാൻ സാധിക്കുക.

നിലവിൽ ആൻഡ്രോയിഡിലാണ് ഈ ഫീച്ചർ ലഭ്യമാവുക. ചാറ്റ് ജിപിടി പിന്തുണയോടെ പ്രവർത്തിക്കുന്ന ചാറ്റ്‌ബോട്ട്, വോയിസ് ചാറ്റ് ഫീച്ചർ, ഇമെയിൽ വെരിഫിക്കേഷൻ തുടങ്ങിയവ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഫീച്ചറുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here