ആളില്ല, ആരവമില്ല; ലോകകപ്പുമായി പാറ്റ് കമ്മിൻസ് നാട്ടിലെത്തിയപ്പോൾ, ഞെട്ടൽ ഇന്ത്യക്കാർക്ക്

0
245

മെൽബൺ: ഒരു ലോകകപ്പ് നേടിയതിന് ശേഷം ആ ടീം സ്വന്തം നാട്ടിലേക്ക് വന്നാൽ എങ്ങനെയായിരിക്കും സ്വീകരണം? ഉത്സവമായിരിക്കും നാട്ടുകാർക്ക്. എന്നാൽ ഇത്തരത്തിലൊന്ന് ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആഗ്രഹിച്ചെങ്കിൽ അതിമോഹമായി എന്നെ പറയാനുള്ളൂ.

ഇന്ത്യയിൽ നിന്ന് ഇന്ത്യയെ കീഴ്‌പ്പെടുത്തി ഏകദിന ലോകകപ്പുമായി ആസ്‌ട്രേലിയയിലെത്തിയ പാറ്റ് കമ്മിൻസിന് ലഭിച്ച ‘സ്വീകരണമാണ്’ ഇപ്പോൾ ഇന്ത്യക്കാർക്കിടയിലെ സംസാര വിഷയം. സാധാരണ എയർപോർട്ടിൽ വന്നിറങ്ങുന്ന ആളുകളെപ്പോലെയാണ് കമ്മിൻസും സംഘവും എത്തിയത്. ഏതാനും പേരെ അവിടെയുണ്ടായിരുന്നുള്ളൂ. ഇവരാണെങ്കില്‍ ആസ്ട്രേലിയന്‍ ടീമിനെ സ്വീകരിക്കന്‍ വന്നവരുമല്ല.

പിന്നെ ഏതാനും മാധ്യമപ്രവർത്തകരും. അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ കമ്മിൻസിനെപ്പം ഫോട്ടോ എടുക്കുന്നത് കാണാമായിരുന്നു. അതേസമയം ഈ വീഡിയോയും വാർത്തയും കണ്ട് ഞെട്ടിയിരിക്കുകയണ് ഇന്ത്യക്കാർ. ഒരു ലോകകപ്പ് ടീമിനെ ഇവ്വിതം ആണോ സ്വീകരിക്കേണ്ടത് എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. പലരും വീഡിയോ പങ്കുവെച്ച് അത്ഭുതം രേഖപ്പെടുത്തി. എന്നാൽ രസകരമായ കമന്റുകളു എത്തി.

ആറാം ഏകദിന ലോകകിരീടമാണ് ആസ്‌ട്രേലിയ നേടുന്നതെന്നും അവർക്കിതെന്നും പുതുമയില്ലെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്. ആസ്‌ട്രേലിയക്കാർ ഇത്രവിലയെ ഇതിനൊക്കെ കൽപ്പിക്കുന്നുള്ളൂവെന്നും അധികമായി ചിന്തിച്ച് സമ്മർദത്തിനടിമപ്പെടാറില്ലെന്നും ചിലർ പറയുന്നു. അമിത സമ്മർദമാണ് ഇന്ത്യക്ക് ഫൈനലിൽ വിനയായതെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ സജീവമായിരുന്നു.

ഉപരിപഠനം കഴിഞ്ഞ് വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന ഇന്ത്യക്കാരനെ സ്വീകരിക്കാൻ ഇതിലേറെ ആളുണ്ടാകുമായിരുന്നു എന്നാണ് മറ്റൊരു കമന്റ്‌.

ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്താണ് ആസ്‌ട്രേലിയ ആറാം ലോകകിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് എല്ലവവരും പുറത്തായപ്പോൾ ആസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 43ാം ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിത്തോൽപിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here