‘പോയ് വരൂ പ്രിയപ്പെട്ടവളേ…’; വികാരനിർഭരം റഫ അതിർത്തിയിൽ നവദമ്പതികളുടെ വിടപറയൽ

0
315

ഗസ്സ: ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടരുന്നതിനിടെ റഫ അതിർത്തി തുറന്നിരിക്കുകയാണ് ഇസ്രായേൽ. ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിക്കാനാണ് റഫ അതിർത്തി തുറന്നത്. ഇതുകൂടാതെ, വിദേശ പൗരത്വമുള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ ഇടതടവില്ലാതെ ബോംബാക്രമണം തുടരുകയാണ്.

ഗസ്സയിലെ നവദമ്പതികളുടെ വികാരഭരിതമായ വേർപിരിയലിന് ഇന്നലെ റഫ അതിർത്തി സാക്ഷ്യംവഹിച്ചു. ഫലസ്തീനിയായ യുവാവും ജോർദാൻ പൗരത്വമുള്ള ഭാര്യയുമാണ് നിറഞ്ഞൊഴുകുന്ന മിഴികളോടെ വേർപിരിഞ്ഞത്. ഫലസ്തീനികളെ റഫ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. ജോർദാൻ പൗരത്വമുള്ളതിനാൽ യുവാവിന്‍റെ ഭാര്യക്ക് അതിർത്തി കടക്കാം. മിസൈലുകൾ തീമഴപോലെ പെയ്യുന്ന ഗസ്സയിൽ പ്രിയതമനെ തനിച്ചാക്കി പോകുമ്പോൾ വീണ്ടും കാണാമെന്ന വാക്കുകൾക്ക് പോലും അർഥമില്ലാതായി.

ഭാര്യയെ സുരക്ഷിതയാക്കാൻ വേണ്ടിയാണ് താൻ റഫ ഗേറ്റിൽ ഒപ്പം വന്നതെന്ന് യുവാവ് പറഞ്ഞു. ഫലസ്തീനിയാണെന്നതാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്നും യുവാവ് പ്രതികരിച്ചു. ഇരുവരും യാത്രചൊല്ലി പിരിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here