2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍

0
176

2024 ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാള്‍. ഏഷ്യാ ക്വാളിഫയര്‍ സെമിഫൈനലില്‍ യുഎഇയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് നേപ്പാളിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് അടുത്ത വര്‍ഷം ടി-20 ലോകകപ്പ് നടക്കുക.

ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 51 പന്തില്‍ 64 റണ്‍സ് നേടിയ ആസിഫ് ഷെയ്ഖും 20 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് പൗഡലും ചേര്‍ന്ന് നേപ്പാളിനെ അനായാസ
വിജയത്തിലെത്തിക്കുകയായിരുന്നു. 64 റണ്‍സ് നേടിയ വൃത്യ അരവിന്ദാണ് യുഎഇയുടെ ടോപ്പ് സ്‌കോറര്‍. നേപ്പാളിനായി കുശാല്‍ മല്ല 3 വിക്കറ്റ് വീഴ്ത്തി.ഇരുവരും നോട്ടൗട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here