നവകേരള സദസ്സ്: മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിലെ പരാതികളിൽ പരിശോധന

0
153

കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്കാനിങ്ങും ​േഡറ്റാ എൻട്രിയും പുരോഗമിക്കുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ. ചേംബറിൽ പ്രത്യേകം സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ 64 റവന്യൂ ജീവനക്കാരാണ് പരാതികൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത്.

മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ലഭിച്ച 1908 പരാതികളിൽ 1874 പരാതികൾ സ്‌കാൻ ചെയ്ത് പ്രത്യേകം പോർട്ടലിലേക്കുള്ള ഡാറ്റാ എൻട്രി പൂർത്തിയാക്കി. 34 പരാതികൾ അപൂർണമായതിനാൽ അവ വീണ്ടും താലൂക്ക് ഓഫീസിലേക്ക് കൈമാറും. വില്ലേജ് ഓഫീസുകളിൽനിന്ന് പരാതിക്കാരുടെ വിവരം ശേഖരിച്ച് വീണ്ടും അപേക്ഷ അയക്കാൻ ആവശ്യപ്പെടും.

കാസർകോട് നിയോജകമണ്ഡലത്തിൽനിന്ന് ലഭിച്ച 3451 പരാതികളുടെ സ്‌കാനിങ് ബുധനാഴ്ച പൂർത്തിയാക്കി. ഇവയുടെ ഡാറ്റാ എൻട്രി പുരോഗമിക്കുകയാണ്. ഉദുമ നിയോജകമണ്ഡലത്തിൽനിന്ന് ലഭിച്ച 3733 പരാതികളുടെ സ്‌കാനിങ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here