നവകേരള സദസ്സ്: മഞ്ചേശ്വരത്ത് 17 മുതൽ ആഘോഷപരിപാടികൾ

0
194

കാസർകോട്: നവകേരള സദസ്സ് സംസ്ഥാനതലത്തിൽ ആരംഭിക്കുന്നതിന്റെ ആഘോഷപരിപാടികൾ മഞ്ചേശ്വരത്ത് 17 മുതൽ ആരംഭിക്കുമെന്ന് കളക്ടർ കെ.ഇമ്പശേഖർ പറഞ്ഞു. മണ്ഡലംതല അവലോകനയോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വൈകീട്ട് അഞ്ച് മുതൽ പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന കലാസന്ധ്യയോടെ നവകേരള സദസ്സിന്റെ വേദിയുണരും. മഞ്ചേശ്വരത്തെ കേരളോത്സവ വിജയികളും ക്ലബ് പ്രവർത്തകരും യുവാക്കളും പരിപാടിയുടെ ഭാഗമാകും. കൈകമ്പ മുതൽ നവകേരള സദസ്സിന്റെ വേദിയായ പൈവളിഗെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരെയും തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. പ്രധാന കവലകളിൽ കമാനങ്ങൾ സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here