നവകേരള സദസ്: എൻ.എ അബൂബക്കറിനെതിരെ നടപടി ഉണ്ടാകും: എൻ.എ നെല്ലിക്കുന്ന്

0
209

കാസർകോട് നവകേരള സദസ്സിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവ് എൻ.എ അബൂബക്കറിനെതിരെയുള്ള നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് കാസർകോട് എംഎൽഎ എൻ. എ. നെല്ലിക്കുന്ന്.

അബൂബക്കറിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല. ലീഗുകാർ ആരും നവകേരളസദസിൽ പങ്കെടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ നടപടിയെ കുറിച്ച് സംസ്ഥാന നേതൃത്വം ആലോചിച്ചു തീരുമാനിക്കും.

ലീഗ് എംഎൽഎമാർ നവ കേരള സദസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നും എൻ എ നെല്ലിക്കുന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here