മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

0
158

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഉപ്പള സി.എച്ച് സൗധത്തിൽ നടന്ന മണ്ഡലം കൗൺസിൽ അംഗങ്ങളുടെ യോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികൾ: ബിഎം മുസ്തഫ (പ്രസിഡന്റ്), മജീദ് പച്ചമ്പള, ആസിഫലി കന്തൽ, ഹാരിസ് പാവൂർ, റസാഖ് പെറോഡി, കബീർ എന്മകജെ, ബഷീർ മൊഗർ, (വൈസ് പ്രസിഡന്റ്),

സിദ്ദീഖ് ദണ്ഡഗോളി (ജനറൽ സെക്രട്ടറി), പിഎച്ച് അസ്ഹരി, നൗഫൽ ന്യൂയോർക്ക്, മഷൂഖ് ഉപ്പള, ഇല്യാസ് ഹുദവി ഉറുമി, സഹദ് അംഗഡിമുഗർ, ഹനീഫ് മഞ്ചേശ്വരം (ജോയിന്റ് സെക്രട്ടറി),
ഫാറൂഖ് ചെക്ക്പോസ്റ്റ് (ട്രഷർ).

കൗൺസിൽ യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എംബി യൂസഫ് ഉദ്‌ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എംസി.ശിഹാബ് മാസ്റ്റർ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ.കെ ആരിഫ്, ട്രഷറർ സൈഫുള്ള തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അസീസ് കളത്തൂർ, യൂസഫ് ഉളുവാര്‍ റഫീഖ് കേളോട്ട് അബ്ദുല്ല മാദേരി, പിഎം സലിം, എംപി ഖാലിദ്, ZA കയ്യാർ, ബി എ റഹ്മാൻ ആരിക്കാടി, മുഖ്താർ മഞ്ചേശ്വരം, റഹ്മാൻ ഗോൾഡൻ, ഇർഷാദ് മൊഗ്രാൽ സവാദ് അംഗഡിമുഗർ, അഷ്‌റഫ് സിറ്റിസൺ, ലത്തീഫ് അറബി തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here