തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊലപ്പെടുത്തി; പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും

0
222

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ 19കാരനെ വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയിൽ അർഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെെകിട്ടായിരുന്നു സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടിയിട്ടുണ്ട്. കരിമഠം സ്വദേശിയായ ധനുഷിനെയാണ് (18) പിടികൂടിയത്. മറ്റുള്ള പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുൻ വെെരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ധനുഷ് ഒഴികെ മറ്റുള്ളവർ പ്രായപൂർത്തിയാകാത്തവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here