മകന്‍ അപകടത്തില്‍ മരിച്ചു; വിവരമറിഞ്ഞ മാതാവ് ആത്മഹത്യ ചെയ്തു

0
368

മകന്‍ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ മാതാവ് ആത്മഹത്യ ചെയ്തു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസയെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 48 വയസായിരുന്നു.

മകന്‍ കാനഡയില്‍ വെച്ച് വാഹനപകടത്തില്‍ മരിച്ച വാര്‍ത്ത അറിഞ്ഞതിന് പിന്നാലെയാണ് ആത്മഹത്യ. കായംകുളം ഫയര്‍ സ്റ്റേഷന് സമീപം അഡ്വ. ഷഫീക് റഹ്‌മാന്റെ ഭാര്യയാണ് മരിച്ച മെഹറുന്നീസ. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഇഎന്‍ടി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കാനഡയില്‍ എന്‍ജീനിയറിംഗിന് പഠിക്കുകയായിരുന്നു മകന്‍ ബിന്യാമിന്‍. മകന്റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ മെഹറുന്നീസ കടുത്ത മനോവിഷമത്തിലായിരുന്നു. മകന്‍ പോയി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.

രാവിലെ 7.30 ഓടെയാണ് മെഹറുന്നീസയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്തായിരുന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കായംകുളം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here