ഈ ഗൾഫ് രാജ്യത്തേക്കാണ് എറ്റവും കൂടുതൽ ഇന്ത്യക്കാർ ഈ വർഷം യാത്ര നടത്തിയത്;കാരണം ഇതാണ്

0
226

ഒമാൻ: ഈ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണം പുറത്തു വന്നു. ഒമാൻ സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ ജിസിസി പൗരൻമാർ ആണ്. എന്നാൽ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചത് ഇന്ത്യക്കാരും. ഈ വർഷം സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒമാനിൽ എത്തിയത് 1.2 ദശലക്ഷം ജിസിസി പൗരന്മാരും 4 63,000 ഇന്ത്യക്കാരും ആണ്.യമൻ. ചൈന, ജർമ്മനി എന്നി രാജ്യങ്ങളിളെ പൗരന്മാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ഏകദേശം 2.9 ദശലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ സമയത്ത് എത്തിയിരിക്കുന്നത്. ത്രീ-ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിരിക്കുന്നു. 154 ദശലക്ഷം റിയാലിന്റെ വരുമാനം ആണ് ഉണ്ടായിരിക്കുന്നത്. 1.4 ദശലക്ഷം ആളുകൾ ആണ് രാജ്യത്ത് വിവിധ രാജ്യങ്ങളിൽ നിന്നും വന്നെത്തിയിരിക്കുന്നത്. രാജ്യത്തേക്ക് വിനേദസഞ്ചാരികളെ കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി വലിയ തരത്തിലുള്ള നിക്ഷേപം ഒമാൻ ഈ മേഖലയിൽ നടത്തിയിരുന്നു.

മൂന്ന് ശതകോടി റിയാൽ മൂല്യമുള്ള മൊത്തം നിക്ഷേപം ആണ് ഇനി ടൂറിസം മേഖലയിൽ നടത്താൻ ഒമാൻ ലക്ഷ്യം വെക്കുന്നത്. 2025 അവസാനത്തോടെ ഹോട്ടൽ മുറികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും ഇപ്പോഴുള്ളതിനേക്കാളും 33,000 ആയി ഉയർത്താൻ ആണ് ലക്ഷ്യം വെക്കുന്നത്. ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 2.75 ശതമാനത്തിൽനിന്ന് മൂന്ന് ശതമാനമായി ഉയർത്താൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിക്കായി ഇന്ത്യയിൽ നിന്നും ഒമാനെ തെരഞ്ഞെടുക്കുന്നവർ കൂടുതലാണ്.

കഴിഞ്ഞ ഒരു വർഷം ഇന്ത്യൻ വിവാഹങ്ങളുടെ എണ്ണത്തിൽ ഒമാനിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് മടങ്ങ് വർദ്ധനവുണ്ടായി എന്നാണ് കണക്കുകൾ. ഇന്ത്യക്ക് അടുത്താണ് ഒമാൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ മികച്ച എയർലൈൻ കണക്റ്റിവിറ്റിയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ എളുപ്പവും ആണ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് വേഗത്തിൽ എത്തിചേരാൻ സാധിക്കുന്ന സ്ഥലം കൂടിയാണിത്.ഒമാന്റെ മനോഹരമായ ഭൂപ്രകൃതി ആരേയും ആകർഷിക്കുന്ന ഒന്നാണ്. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന സന്ദർശകർക്ക് എളുപ്പത്തിൽ എത്തിചേരാൻ സാധിക്കും. ഒമാന്റെ ആതിഥ്യമര്യാദ ആരേയും ആകർഷിക്കും.അതിനാൽ തന്നെയാണ് ഇന്ത്യക്കാർ ഒമാൻ തെരഞ്ഞെടുക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here