ഷാരൂഖിന്‍റെ ജന്മദിനത്തില്‍ കള്ളന്മാര്‍ അടിച്ചു മാറ്റിയത് കേട്ടാല്‍ ഞെട്ടും; ആരാധകര്‍ പൊലീസ് സ്റ്റേഷനില്‍

0
88

മുംബൈ: നവംബര്‍ 3നായിരുന്നു ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖിന്‍റെ ജന്മദിനം. തന്റെ ജന്മദിനത്തിൽ, ഷാരൂഖ് ഖാൻ തന്റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ധാരാളം തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് പതിവാണ്. ഈ വർഷവും ആ പതിവ് ഷാരൂഖ് തെറ്റിച്ചില്ല. അദ്ദേഹം തന്റെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

എന്നാൽ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ഷാരൂഖ് ആരാധകര്‍ക്കിടയില്‍ വന്‍ കവര്‍ച്ചയാണ് ഇഷ്ടതാര ദര്‍ശനത്തിനിടെ ഉണ്ടായത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 30ലധികം ഫോണുകൾ മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. ഷാരൂഖിന്‍റെ 58-ാം ജന്മദിനത്തിന്റെ തലേന്ന് ആശംസകൾ നേർന്ന് വ്യാഴാഴ്ച രാത്രി നടന്‍റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയവരുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത് എന്നാണ് മുംബൈ പൊലീസ് എഫ്‌ഐആർ പറയുന്നത്.

അതേ സമയം ജന്മദിനാശംസകൾക്കും ആരാധകർക്ക് നന്ദി അറിയിച്ച് ഷാരൂഖ് എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റുമായി എത്തിയിരുന്നു, “നിങ്ങളിൽ പലരും രാത്രി വൈകി വന്ന് എന്നെ ആശംസിക്കാന്‍ കാത്തിരുന്നു എന്നത് അവിശ്വസനീയമാണ്. ഞാൻ വെറുമൊരു നടൻ മാത്രമാണ്. എനിക്ക് നിങ്ങളെ അൽപ്പം രസിപ്പിക്കാൻ കഴിയുന്നു എന്നതിനപ്പുറം മറ്റൊന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല. നിങ്ങളുടെ സ്നേഹമെന്ന സ്വപ്നത്തിലാണ് ഞാൻ ജീവിക്കുന്നത്. നിങ്ങളെ എല്ലാവരെയും എന്‍റര്‍ടെയ്ന്‍ ചെയ്യാന്‍ എന്നെ അനുവദിച്ചതിന് നന്ദി ” – എന്നായിരുന്നു ഷാരൂഖിന്‍റെ സന്ദേശം.

തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ വര്‍ഷങ്ങളുടെ ഇടവേളയെടുത്ത്, അതിനുശേഷമെത്തിയ ഷാരൂഖ് ചിത്രങ്ങള്‍ ഈ വര്‍ഷം വന്‍ വിജയമാണ് നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ എത്തിയ പഠാനും സെപ്റ്റംബറില്‍ എത്തിയ ജവാനും, രണ്ട് ചിത്രങ്ങളും 1000 കോടിക്ക് മുകളിലാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here