മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ല, വിനയായത് ആ ഒറ്റ ഇന്‍ജക്ഷനെന്ന് സഹോദരന്‍

0
230

കൊച്ചി – മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍. മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ലെന്നും പ്രായം കുറയ്ക്കാന്‍ വേണ്ടിയുള്ള ഇന്‍ജക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിന് റിയാക്ഷന്‍ ഉണ്ടാവുകയാണ് ചെയ്തതെന്നും മോഹന്‍ലാലിന്റെ പിതാവിന്റെ അനുജന്റെ മകന്‍ കൂടിയായ ബിജു ഗോപിനാഥന്‍ പറയുന്നു. ഇന്‍ജക്ഷന്‍ കൊണ്ടുണ്ടായ അലര്‍ജി മാറാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് മനസ്സിലാക്കിയതെന്നും ഒരു സിനിമാ യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബിജു ഗോപിനാഥന്‍ പറഞ്ഞു. മമ്മുട്ടി അടക്കമുള്ള പലരും ഈ ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിന് ഇത് അലര്‍ജിയായി മാറുകയായിരുന്നു. റിയാക്ഷന്‍ മൂലം അദ്ദേഹത്തിന്റെ കണ്ണിനും മുഖത്തിനും വലിയ വ്യത്യാസം വന്നതായും താടി വടിച്ചാല്‍ ഇത് വ്യക്തമായി പുറത്തേക്ക് കാണുമെന്നും ബിജു ഗോപിനാഥന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മോഹന്‍ലാല്‍ കുടുംബത്തെ സഹായിക്കാറില്ലെന്നും അദ്ദേഹത്തിന്റെ പിതൃസഹോദരനായ തന്റെ പിതാവ് മരിച്ചപ്പോള്‍ വന്നതു പോലുമില്ലെന്നും ബിജു ഗോപിനാഥന്‍ പറയുന്നു. ‘ കുറച്ച് വര്‍ഷം മുന്‍പ് എനിക്ക് ഒരു രണ്ടരലക്ഷം രൂപയുടെ ആവശ്യം വന്നു. ആദ്യം ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു. അന്ന് പൈസ തന്നു. പിന്നീട് ചേച്ചിയെനിക്കൊരു 40,000 രൂപ ഇതുപോലെ ആവശ്യം വന്നപ്പോള്‍ തന്നു. അല്ലാതെ ഒരു സഹായവും കുടുംബത്തിന് തന്നിട്ടില്ല. പുള്ളി എല്ലാവരേയും സഹായിക്കുന്ന ആളാണ് എന്നാണ് എല്ലാവരും പറയുന്നത്. രണ്ടര ലക്ഷമൊക്കെ പുള്ളിയെ വെച്ച് നോക്കുമ്പോള്‍ ഒന്നുമല്ല. ഒരു തവണ 13 ലക്ഷം ആവശ്യപ്പെട്ട് ചെന്നു. പുള്ളി തരില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ അതിനെ കുറിച്ച് ചോദിച്ച് ചെന്നിട്ടില്ല. എന്നോട് മാത്രമെന്നല്ല. കുടുംബത്തിലെ ആരേയും സഹായിച്ചിട്ടില്ല. എന്നാല്‍ എനിക്ക് മോഹന്‍ലാലില്‍ നിന്ന് വലിയ സഹായങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ആളുകള്‍ ധരിക്കുന്നത് ‘  ബിജു ഗോപിനാഥന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ന്യൂമറോളജി വെച്ച് നോക്കിയാല്‍ 2024 ല്‍ മോഹന്‍ലാലിന്റെ ഒരു ഹിറ്റ് വരാനിരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ടര വര്‍ഷം മോശമായിരുന്നു. പുള്ളിയുടെ സമയം ഇപ്പോള്‍ മാറി. മമ്മൂട്ടി പുതിയ ആളുകള്‍ക്കൊക്കെ അവസരം നല്‍കുന്നയാളാണ്. തന്റെ നാടായ ചെമ്പിലെ എല്ലാ ആളുകളേയും സഹായിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് പോലും ജോലി കിട്ടാതെയില്ല. മമ്മുട്ടിയാണ് വീട് വെച്ച് തന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും, ബിജു ഗോപിനാഥന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here