ഇനി മൊബൈല്‍ ഫോണ്‍ ആപ്പ് വഴി കേസ് ഫയല്‍ ചെയ്യാം; ഹൈടെക്കായി ഹൈക്കോടതി

0
91

മൊബൈൽ ആപ്പിലൂടെ കേസുകൾ ഓൺലൈനിൽ ഫയൽ ചെയ്യാൻ ഹൈക്കോടതിയിൽ സംവിധാനമൊരുങ്ങി. ഇത്തരം മൊബൈൽ ആപ്പ് രാജ്യത്ത് തന്നെ ആദ്യമാണ്. ആപ്പിലൂടെ ഫയൽ ചെയ്യുന്ന ഹർജികളും അപ്പീലുകളും ജഡ്‌ജിമാർക്ക് പരിശോധിക്കാനും കഴിയും. കോടതി ഉത്തരവ് പറയുമ്പോൾ തന്നെ എഴുതിയെടുക്കുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനം നേരത്തെ ഇടക്കാല ഉത്തരവുകളിൽ ഉപയോഗിച്ചിരു ന്നു. ഇനി മുതൽ വിധി ന്യായം പൂർണമായും ഈ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ എഴുതിയെടുക്കാം.

കീഴ്‌ക്കോടതികളിൽ മജിസ്‌ട്രേറ്റുമാർ സാക്ഷിമൊഴികൾ എഴുതിയെടുക്കുന്ന രീതിക്കും മാറ്റം വന്നു. സോഫ്ട്‌വെയറിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്ന മൊഴിയിൽ മജിസ്ട്രേട്ട് ഒപ്പുവെക്കുന്നതോടെ ഔദ്യോഗിക രേഖയായി മാറും.

സംസ്ഥാനത്തെ ജില്ലാ കോടതികളിൽ എത്ര കേസുകൾ പരിഗണിക്കുന്നുവെന്നും എത്ര തീർപ്പാക്കിയെന്നുമടക്കം കീഴ്‌കോടതികളുടെ പ്രവർത്തനം ഹൈകോടതിക്ക് കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനവും ജയിലുകളിൽ തടവിൽ കഴിയുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനവും പ്രവർത്തനക്ഷമമായി. ഹരജികൾ പരിഗണിക്കുമ്പോൾ തന്നെ പ്രതി ജയിലിലാണോ അല്ലയോയെന്ന് ഈ സംവിധാനത്തിലൂടെ അറിയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here