എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജ് അലുംനി കമ്മിറ്റി രൂപീകരിച്ചു

0
179

ചട്ടഞ്ചാൽ: എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന കമ്മിറ്റി രൂപീകരിച്ചു. 2002 മുതൽ കേളേജിൽ വിവിധ കോഴ്സുകളിൽ പഠിച്ചിറങ്ങി ഇന്ന് സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചത്. സംഘടന രൂപീകരണത്തിൻ്റെ പ്രഥമ യോഗം എംഐസി കോളേജ് ചട്ടഞ്ചാലിൽ നടന്നു.

അലുംനിയുടെ ഗൾഫ് കുട്ടായ്മ കഴിഞ്ഞ മാസത്തിൽ ദുബായിൽ ഗ്രാൻഡ് മീറ്റ് സംഘടപ്പിച്ചിരുന്നു. 2002 മുതൽ 2023 വരെയുള്ള വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് എം.ഐ.സി ഗ്രാൻഡ് മീറ്റും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

തൃശൂരിൽ ട്രൈൻ അപകടത്തിൽ മരണപ്പെട്ട കേളേജിലെ വിദ്യാർത്ഥി ബാസിത്ത് തായൽ, അകാലത്തിൽ മരണപെട്ട പൂർവ്വ വിദ്യാർത്ഥി ഹസീബ്, മേഘ എന്നിവരെ അനുസ്മരിച്ചു.

യോഗത്തിൽ പ്രിൻസിപ്പൾ ഡോ: ദീപ അധ്യക്ഷത വഹിച്ചു.
തോമസ് എ.എം സ്വാഗതം പറഞ്ഞു, ഫിറോസ്, പ്രേമവല്ലി, ബഷീർ, തുടങ്ങിയവർ സംസാരിച്ചു.

വിവിധ ബാച്ചുകളെ പ്രതിനിധികരിച്ച് അറുപതോളം പൂർവ്വ വിദ്യാർത്ഥികൾ സംഘാടക സമിതി യോഗത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here