മഹാരാഷ്ട്രയിൽ മറാത്ത സംവരണം പ്രക്ഷോഭം ശക്തമാകുന്നു; മന്ത്രിയുടെ കാര്‍ അടിച്ചുതകര്‍ത്തു

0
137

മുംബൈ: മഹാരാഷ്ട്രയിൽ മറാത്ത സംവരണം പ്രക്ഷോഭം ശക്തമാകുന്നു. മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷ്‌രിഫിന്‍റെ കാർ പ്രതിഷേധക്കാർ അടിച്ച് തകർത്തു. പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു.

സംവരണം ആവശ്യപ്പെട്ടുള്ള മറാത്ത പ്രക്ഷോഭം കൂടുതൽ അക്രമത്തിലേക്ക് നീങ്ങിയതോടെയാണ് മഹാരാഷ്ട്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചത് . മാറാത്തവാഡ മേഖലയിലെ ജനപ്രതിനിധികളോട് രാജി വയ്ക്കാൻ സമരക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ് . 2 എം.പിമാരും 3 എം.എൽ.എമാരുമാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത് . രാജിക്ക് വഴങ്ങാത്ത ജനപ്രതിനിധികളുടെ വീടുകളും വാഹനങ്ങളുമാണ് സമരക്കാർ ആക്രമിക്കുന്നത് . മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷരിഫിന്റെ കാർ അടിച്ചുതകർത്തതാണ് ഒടുവിലത്തെ സംഭവം.

മറാത്തക്കാർക്ക് സംവരണം സർക്കാർ നേരത്തെ പ്രഖ്യാപിച്ചെങ്കിലും സുപ്രിംകോടതി വിധിയെത്തുടർന്നാണ് നടക്കാതെ പോയത് . സുപ്രിംകോടതി വിധി മറികടന്നു സംവരണം നടപ്പാക്കണമെങ്കിൽ പാർലമെന്‍റില്‍ പ്രത്യേക നിയമം പാസാക്കേണ്ടിവരും. മാറാത്തയിലെ ഒരു വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സ്ഥിതിഗതികൾ ശാന്തമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. എന്നാൽ പട്ടിക വിപുലപ്പെടുത്തുന്നതിനോട് നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന ഒബിസിക്കാർ എതിരാണ്. ഇതിനിടയിൽ സർവകക്ഷി യോഗത്തിലേക്ക് തങ്ങളെ വിളിച്ചില്ലെന്ന പ്രതിഷേധവുമായി ശിവസേന ഉദ്ധവ് താക്കറെ പക്ഷവും രംഗത്തിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here