മകന്റെ ബൈക്ക് മോഷ്ടിച്ച് മരുമകളുമായി പിതാവ് ഒളിച്ചോടി; പരാതിയുമായി മകൻ

0
350

സ്നേഹത്തിന് കണ്ണില്ല, മൂക്കില്ല, പ്രായമില്ല എന്നൊക്കെ നമ്മൾ പറയാറുണ്ട്. എന്നാലും പ്രണയത്തിന് ഒരു അതിർത്തി പലരും സൂക്ഷിക്കാറുണ്ട്. എന്നാൽ, രാജസ്ഥാനിൽ നിന്നുള്ള ഒരാൾ മകന്റെ ബൈക്കും മോഷ്ടിച്ച് മകന്റെ ഭാര്യയ്ക്കൊപ്പം ഒളിച്ചോടി.

രാജസ്ഥാനിലെ ബുണ്ടിജില്ലയിലാണ് ഒരാൾ മരുമകളുമായി പ്രണയത്തിലാവുകയും അവളോടൊപ്പം ഒളിച്ചോടുകയും ചെയ്തത്. അച്ഛൻ തന്റെ ഭാര്യയോടൊപ്പം വീടുവിട്ടുപോയതറിഞ്ഞ മകനാണ് പൊലീസിൽ പരാതി നൽകിയത്. സദർ പൊലീസ് സ്റ്റേഷന് സമീപം സിലോർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അച്ഛൻ തന്റെ ഭാര്യയുമായി ഒളിച്ചോടാൻ വേണ്ടി തന്റെ ബൈക്കും മോഷ്ടിച്ചു എന്നും യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തന്റെ ഭാര്യ ഒരു പാവമാണ്, അച്ഛൻ അവളെ പറഞ്ഞ് പ്രണയത്തിൽ വീഴ്ത്തുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. ഇവർക്ക് ആറ് മാസം പ്രായമുള്ള ഒരു മകളും ഉണ്ട്. മകളെയും ഉപേക്ഷിച്ചാണ് ഭാര്യ തന്റെ അച്ഛനൊപ്പം പോയത് എന്നും യുവാവ് പറയുന്നു. ഒപ്പം യുവാവ് പറയുന്നത് അച്ഛൻ നേരത്തെയും ഇങ്ങനെയുള്ള പ്രവൃത്തികളൊക്കെ ചെയ്തിരുന്നു എന്നാണ്.

പവൻ വൈരാഗി എന്ന യുവാവാണ് പിതാവ് രമേഷ് വൈരാഗിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഭാര്യയെ തന്നിൽ നിന്ന് അകറ്റാൻ പിതാവ് ശ്രമിച്ചുവെന്നും പവൻ അവകാശപ്പെടുന്നു. താൻ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാ​ഗത്ത് നിന്നും കാര്യമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നും പവൻ പരാതിപ്പെടുന്നു.

രമേഷ് നേരത്തെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പവൻ ആരോപിച്ചു. അച്ഛൻ തന്റെ ബൈക്ക് മോഷ്ടിച്ച ശേഷം ഭാര്യയെയും കൂട്ടി സ്ഥലം വിട്ടു എന്നാണ് പവൻ പറയുന്നത്. തന്റെ ഭാര്യയെ പിതാവ് പറ്റിച്ചതാണ് എന്നും ഭാര്യ നിരപരാധിയാണെന്നും പവൻ അവകാശപ്പെടുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് സദർ സ്റ്റേഷൻ ഓഫീസർ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here