സെഞ്ചുറിയടിച്ച് സൂപ്പർ സ്ക്വാഡ്; മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ നൂറുകോടി ക്ലബ്ബിൽ

0
237

മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡ് നൂറ് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ വേൾഡ് വെെഡ് ബിസിനസ് നൂറുകോടി കടന്നതായി നിർമാതാക്കളായ മമ്മൂട്ടി കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ചിത്രം പ്രദർശനം തുടരുകയാണ്.

ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് 80 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. റിലീസ് ദിവസം മുതൽ അഭൂതപൂർവമായ സ്വീകരണമാണ് റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡിന് പ്രേക്ഷകർ നൽകിയത്.

ഭീഷ്മപർവത്തിനുശേഷം ബോക്സോഫീസിൽ 75 കോടി പിന്നിടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28-നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർ​ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് കണ്ണൂർ സ്ക്വാഡിന് തിരക്കഥയെഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here