പുത്തൻ പുതിയ ഫാഷൻ ഉൽപന്നങ്ങളും മൊബെെൽ ഫോണും 60ശതമാനം വരെ ഡിസ്കൗണ്ടിൽ സ്വന്തമാകാം; ലുലു മാളില്‍ സൂപ്പര്‍ ഫ്രൈഡേ സെയില്‍ നാളെ മുതൽ

0
178

തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന സൂപ്പര്‍ ഫ്രൈഡേ സെയിലിന് നാളെ തുടക്കമാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അറുപത് ശതമാനം വരെ ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കും.

ലുലു കണക്ട്, ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ അടക്കമുള്ള ഷോപ്പുകളിലും, റീട്ടെയ്ൽ സ്റ്റോറുകളിലുമാണ് ഓഫറുകൾ. ലോകമെമ്പാടുമായി നടക്കുന്ന ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സീസണിന്റെ ഭാഗമായാണ് ലുലു സൂപ്പര്‍ ഫ്രൈഡേ ഓഫര്‍ വില്‍പന നടത്തുന്നത്. 25, 26 തീയതികളിൽ പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകളിലെ ഷോപ്പിംഗ് സമയം നീട്ടിയിട്ടുണ്ട്.

മാളില്‍ നടന്ന ചടങ്ങില്‍ ലുലു സൂപ്പര്‍ ഫ്രൈഡേ സെയിലിന് തുടക്കം കുറിച്ച് ടീ ഷര്‍ട്ട് ലോഞ്ച് നടന്നു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസ്, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി, മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, ബയിംഗ് മാനേജര്‍ റഫീഖ് സി എ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ആദര്‍ശ്, ഷീജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘LULU ONLINE INDIA’ ആപ്പിലടക്കം ഓഫറുകള്‍ ലഭ്യമാണ്. നവംബർ 26 വരെയാണ് മാളിൽ സൂപ്പർഫ്രൈഡേ സെയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here