കുമ്പള ഹയർ സെക്കന്ററി സ്കൂൾ 1999 – 2000 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പുന:സമാഗമം നവം.26 ന്

0
96

കുമ്പള:കുമ്പള ഹയർ സെക്കന്ററി സ്കൂൾ 1999 – 2000 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പുന:സമാഗമം ‘ഒരു വട്ടം കൂടി’ നവം.26 ന് കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ കുമ്പള പ്രസ്ഫറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത ചാരിറ്റി പ്രവർത്തകൻ ഖയ്യും മാന്യ നിർവ്വഹിച്ചു.

പരിപാടിയിൽ വച്ച് അധ്യാപകരെ ആദരിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കുടുംബ സംഗമവും കുട്ടികളുടെ കലാപരിപാടികളും നടക്കും. സംഗമത്തിന്റെ ഭാഗമായി ചാരിറ്റി പ്രവർത്തനങ്ങളും നടത്തും.

വാർത്ത സമ്മേളനത്തിൽ സംഘാടക ഉപദേശക സമിതി ചെയർമാൻ മനോജ് മാസ്റ്റർ, കോ-ഓർഡിനേറ്റർ അബ്ദുൽ റഹ്മാൻ കോഹിനൂർ, ഫിനാൻസ് സെക്രട്ടറി അബ്ദുൽ ലത്തീഫ് കൊടിയമ്മ, പബ്ലിസിറ്റി കോ-ഓർഡിനേറ്റർ സവാദ് താജ്, അംഗങ്ങളായ സിദ്ദീക്ക് ബംബ്രാണ, മുനീർ ബംബ്രാണ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here