എം.പി.എൽ ഫുട്ബാൾ ഡിസംബർ 17-ന്; എ.കെ.എം അഷ്‌റഫ് എം.എൽ.എ ട്രോഫി അനാച്ഛാദനം ചെയ്തു

0
92

ദുബൈ: ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റിന്റെ ഭാഗമായ മംഗൽപാടി പ്രീമിയർ ലീഗ് ഏഴാം സീസൺ ഫുട്ബാൾ ടൂർണ്ണമെന്റ് ഡിസംബർ 17ന് ദുബായിൽ നടക്കും. വിജയികക്കുള്ള ട്രോഫി ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് എ.കെ.എം അഷ്‌റഫ് എം.എൽ.എ അനാച്ഛാദനം ചെയ്തു.

മംഗൽപാടി പഞ്ചായത്ത് പരിധിയിലെ എട്ട് ക്ലബുകൾ മാറ്റുരക്കുന്ന ഫുട്ബാൾ പ്രീമിയർ ലീഗിൽ ഓരോ ക്ലബിനും വേണ്ടി ബൂട്ടണിയുന്നത് ലേലം വിളിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട താരങ്ങളാണ്. സിറ്റിസൺ ഉപ്പള, സിറ്റി.എഫ്.സി ദുബൈ, വിക്ടറി ദീനാർ എഫ്.സി , യു.ബി സോക്കർ, സെലെക്സ് കുബണൂർ, ക്ലബ് ബേരിക്കൻസ്, ഫാസ്ക് ഉപ്പള ഗേറ്റ്, ബ്രദർസ് അട്ക്ക, എന്നീ ടീമുകളാണ് മത്സരിക്കുന്നത്.

ട്രോഫി ലോഞ്ചിങ് ചടങ്ങിൽ യു ഡി എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കൺവീനർ മഞ്ചുനാഥ ആൾവ, കെ എം സി സി നേതാക്കളായ അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്‌റഫ് പാവൂർ, മൻസൂർ മർത്യ, മുനീർ ബേരിക, ഇബ്രാഹിം ബേരികെ, സുബൈർ കുബണൂർ, അമാൻ തലേക്കള, ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, സിദ്ദീഖ് ബപ്പായിത്തൊട്ടി, ഇദ്രീസ് അയ്യൂർ, അൻവർ മുട്ടം, ഷൗക്കത്തലി മുട്ടം, ഖാലിദ് മണ്ണംകുഴി, അബ്ദുല്ല പുദിയോത്ത്, ജമാൽ പുദിയോത്ത്, ഹനീഫ് മാസ്റ്റർ സോങ്കാൽ, ഷാഫി പഞ്ചം, അസ്ഫാൻ കുക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here