കേരള ഗവർണറുടെ ഔദ്യോഗിക വസതിയിൽ അലക്കുകാരൻ തസ്തികയിൽ ഒഴിവ്; 52600 രൂപ വരെ ശമ്പളം

0
157

തിരുവനന്തപുരം: സംസ്ഥാന ഗവർണർ ആരിഫ് ഖാന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ധോബി(അലക്കുകാരൻ) തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിന് വിജ്ഞാപനമിറക്കി. 23700 മുതൽ 52600 രൂപ വരെ ശമ്പളത്തിലാണ് നിയമനം. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ നവംബർ 20 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം കൂടെ നിർബന്ധമായും സമർപ്പിക്കണം. പൊതുഭരണ വകുപ്പിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രാജ്ഭവനിൽ ധോബി തസ്തികയിലെ ജീവനക്കാരൻ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here