ഗാസ നഗരം വളഞ്ഞ് ഇസ്രയേല്‍; മരണം 9,000 കടന്നു

0
165

ഗസ്സ: കൊല്ലപ്പെട്ടവര്‍ 9,601 ആയി. ഗസ്സ എന്ന കുഞ്ഞുപ്രദേശത്ത് ഇസ്‌റാഈല്‍ കൊന്നൊടുക്കിയ ഫലസ്തീനികളുടെ ഏകദേശ കണക്കാണിത്. യഥാര്‍ഥ കണക്കുകള്‍ ഇതിലുമേറെ ആയിരിക്കാം. കൊല്ലപ്പെട്ടവരില്‍ 3,760 കുട്ടികളാണ്. 2326 സ്ത്രീകളും. 6360 കുട്ടികളും 4891 സ്ത്രീകളും ഉള്‍പ്പെടെ 32,000 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മാത്രം 256 പേര്‍ കൊല്ലപ്പെട്ടു.

ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ ഗസ്സയില്‍ 1020 കുട്ടികള്‍ ഉള്‍പ്പെടെ 2030 പേരെ കാണാതായി. 4000 പേര്‍ ഇസ്‌റാഈലിന്റെ തടങ്കലിലാണ്. ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ 10 മിനിട്ടില്‍ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 132 പേര്‍ കൊല്ലപ്പെട്ടു. 2000 പേര്‍ക്ക് പരിക്കേറ്റു. 1900 പേരെ ഇസ്‌റാഈല്‍ തടങ്കലിലാണ്. രണ്ടു തടവുകാര്‍ ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.

1150 കുട്ടികള്‍ ഉള്‍പ്പെടെ 2600 പേരെ കാണാനില്ല. ഇസ്‌റാഈല്‍ തകര്‍ത്ത കെട്ടിടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയവരും കാണാതായവരില്‍ ഉള്‍പ്പെട്ടേക്കും. നിലവില്‍ 135 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 25 ആംബുലന്‍സുകളും തകര്‍ത്തിട്ടുണ്ട്. കൂടാതെ, ഗസ്സയിലെ 16 ആശുപത്രികളും 32 മെഡിക്കല്‍ കെയര്‍ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here