‘ഉമ്മാ..നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവള്‍’;മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവെച്ച് ഷമി

0
208

ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോയായിരുന്നു മുഹമ്മദ് ഷമി. 24 വിക്കറ്റുകളുമായി ഇന്ത്യയുടെ ഫൈനല്‍ വരേയുള്ള കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോകകപ്പ് ആരവങ്ങളൊഴിഞ്ഞതിന് പിന്നാലെ മാതാവ് അന്‍ജും ആറയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഷമി.

‘നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവളാണ്. ഉമ്മാ…എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്നാണ് പ്രതീക്ഷ’,മാതാവിനെ ചേര്‍ത്തുപിടിച്ചുള്ള ചിത്രത്തിനൊപ്പം ഷമി കുറിച്ചു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ നടക്കുന്ന സമയത്ത് ഷമിയുടെ മാതാവ് ആശുപത്രിയിലായിരുന്നു. പനിക്ക് പിന്നാലെ ബോധം നഷ്ടപ്പെട്ട അന്‍ജുമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഉത്തര്‍ പ്രദേശിലെ അംറോഹയിലെ സഹസ്പുറിലാണ് ഷമിയുടെ വീട്. ഇതിന് തൊട്ടടുത്ത ആശുപത്രിയിലാണ് ഷമിയുടെ മാതാവിനെ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here