‘ദൈവത്തെ മറികടന്ന് രാജാവ്’; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്‌ലി

0
191

ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ നേടി ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിലാണ് വലം കൈയ്യന്‍ ബാറ്റർ നാഴികക്കല്ല് തൊട്ടത്. നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് കോഹ്ലി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 49 സെഞ്ചുറികളുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്.

മത്സരത്തിന്റെ 42-ാം ഓവറിലായിരുന്നു കോഹ്ലി സെഞ്ചുറി തികച്ചത്. 106 പന്തില്‍ എട്ട് ഫോറും ഒരു സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിന ലോകകപ്പുകളിലെ കോഹ്ലിയുടെ അഞ്ചാം സെഞ്ചുറിയാണിത്. ഈ ലോകകപ്പില്‍ മാത്രം മൂന്ന് സെഞ്ചുറികളും കോഹ്ലി സ്വന്തമാക്കി.

നേരത്തെ, ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അപൂര്‍വ റെക്കോഡും കോഹ്ലി സ്വന്തമാക്കിയിരുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ഇന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സ്വന്തം പേരിലാക്കിയത്. 2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ച 673 റണ്‍സ് എന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്.

മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു കോഹ്ലി ഈ നേട്ടം കുറിച്ചത്. ഗ്ലെന്‍ ഫിലിപ്‌സ് എറിഞ്ഞ മൂന്നാം പന്തില്‍ ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് സിംഗിള്‍ നേടിയാണ് കോഹ്ലി അപൂര്‍വ നേട്ടത്തിലെത്തിയത്. 2003-ല്‍ സച്ചിന്‍ 11 മത്സരങ്ങളില്‍ നിന്നാണ് 673 റണ്‍സ് കുറിച്ചതെങ്കില്‍ കോഹ്ലി ഇക്കുറി 10 മത്സരങ്ങളില്‍ നിന്നാണ് മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here