കുതിച്ച് ദിനാർ കിതച്ച് രൂപ;പ്രവാസികളേ നാട്ടിലേക്ക് പണം അയക്കാൻ ​പറ്റിയ അവസരം ഇതാ

0
119

കുവെെത്ത്: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച മൂലം കുവെെത്ത് ദിനാർ വളർച്ചയിലേക്ക് കുതിക്കുന്നു. ഇന്നലെ വിനിമയ നിരക്കിൽ വലിയ വിത്യാസം ആണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ കുവെെത്തിൽ നിന്നും നാട്ടിലേക്ക് പണം അയച്ചവർക്ക് വലിയ തുകയാണ് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഒരു ദീനാറിന് 270 രൂപക്ക് മുകളിൽ ആണ് രേഖപ്പെടുത്തുന്നത്.

യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ദിനാറിന്റെ മൂല്യം ഉയർന്നു. ഉയർന്ന രീതിയിൽ ആണ് കുവെെത്ത് ദിനാർ കരുത്താർജിച്ചത്. യു.എസിലെ നാണയപ്പെരുപ്പമാണ് ഡോളറിന് മേൽ ദീനാറിന്റെ മൂല്യം കൂട്ടിയത്. രൂപയുടെ മൂല്യം ഇടിഞ്ഞത് ഡോളർ ശക്തി പ്രാപിച്ചതും ആണ് കുവെെത്ത്
ദിനാറിന്റെ മൂല്യം ഉയരാൻ കാരണം. കുവെെത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ടി ആനുകൂല്യം ആണ് വിഷയത്തിൽ ലഭിച്ചത്. ദിനാർ രൂപയിലേക്ക് കഴിഞ്ഞ ദിവസം കെെമാറിയവർക്ക് വലിയ തുകയാണ് ലഭിച്ചത്.ഒരു കുവെെത്ത് ദിനാറിന് ശരാശരി 268 ഇന്ത്യൻ രൂപ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് 269ന് മുകളിൽ ആണ്. കഴിഞ്ഞ ആഴ്ച ലഭിച്ച 270 രൂപയ്ക്ക് മുകളിൽ ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

യുഎസിൽ നാണയപ്പെരുപ്പത്തിൽ ചില വിത്യാസങ്ങൾ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഇത് തുടരും എന്നാണ് റിപ്പോർട്ട്. ഇവിടെയുള്ള ചെറിയ ചില മാറ്റങ്ങൾ വലിയ പ്രതിഫലനങ്ങൾ സൃഷ്ട്ടിക്കും. അതിനാൽ വീണ്ടും കുവെെത്ത് ദിനാർ കരുത്ത് കാണിക്കും. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന പ്രവണതയും തുടർന്നാൽ രൂപയുമായുള്ള ദിനാറിന്റെ വിനിമയ നിരക്ക് ഇനിയും ഉയർന്ന നിലയിൽ തന്നെ നിൽക്കും എന്നാണ് ഈ രംഗത്തെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രൂഡോയില്‍ വില ഉയരുന്നതും ഇന്ത്യൻ രൂപക്ക് വലിയ തിരിച്ചടിയാണ്. അടുത്ത ദിവസങ്ങളിലും കുവെെത്ത് ദിനാറിന് ഉയർന്ന മൂല്യം തന്നെ തുടരും എന്നാണ് സാമ്പത്തിക രംഗത്തുള്ളവർ വിലിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here