കൈ കൊടുക്കാൻ പോലും നിന്നില്ല, അതൊക്കെ അർഹിക്കുന്നവർക്കെന്ന്; അതൃപ്തി വ്യക്തമാക്കി ശ്രീലങ്ക

0
176

ഡൽഹി: ടൈംഡ് ഔട്ട് സൃഷ്ടിച്ച ‘പ്രകമ്പനം’ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലെ മത്സരത്തിലുടനീളം പ്രകടമായി. മത്സര ശേഷം സാധാരണ എല്ലാ ടീം അംഗങ്ങളും പരസ്പരം കൈ കൊടുക്കും. എന്നാല്‍ അതിന് പോലും ശ്രീലങ്കൻ കളിക്കാർ മുതിർന്നില്ല. ഇതുസംബന്ധിച്ചുളള ചോദ്യത്തോട് അർഹിക്കുന്നവർക്കെ ബഹുമാനം കൊടുക്കൂ എന്ന മട്ടിലായിരുന്നു എയ്ഞ്ചലോ മാത്യൂസിന്റെ പ്രതികരണം.

സംഭവത്തിൽ രൂക്ഷമായ പ്രതികരണവും മാത്യൂസ് നടത്തി. ക്രിക്കറ്റിന് മാനക്കേട് ഉണ്ടാക്കുന്ന നടപടിയാണ് ബംഗ്ലാദേശ് കാണിച്ചതെന്നും ഞെട്ടിപ്പോയെന്നുമായിരുന്നു മാത്യൂസിന്റെ പ്രതികരണം.

എന്നാല്‍ രണ്ട് മിനിറ്റിനുള്ളിൽ തയ്യാറായിരുന്നുവെന്നാണ് എയ്ഞ്ചലോ മാത്യൂസിന്റെ വാദം. അതിനു തെളിവായി സമയം അടയാളപ്പെടുത്തിയുള്ള ദൃശ്യങ്ങള്‍ എയ്ഞ്ചലോ ട്വീറ്റ് ചെയ്തു. ടൈംഡ് ഔട്ടുമായി ബന്ധപ്പെട്ട ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ട്വീറ്റ് ചെയ്തപ്പോള്‍, മത്സരത്തിലെ അമ്പയർമാർക്ക് തെറ്റുപറ്റി എന്നും, തെളിവുകൾ ഉണ്ടെന്നും മാത്യൂസ് അവിടെയും കുറിച്ചു.

അതേസമയം ഷാക്കിബ് അൽ ഹസനെതിരെ മുൻകാല താരങ്ങൾ ഉള്‍പ്പെടെ രംഗത്തെത്തി. മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫ്, ഗൗതം ഗംഭീർ, എന്നിവർ കടുത്ത ഭാഷയിലാണ് ഷക്കീബിനെ വിമർശിച്ചത്. അമ്പയർമാരുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഹർഭജൻ സിംഗും പ്രതികരിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here