അടിവസ്‌ത്രത്തിലും ക്യാപ്‌സ്യൂളിലുമല്ല, ഇത്തവണ കടത്ത് സ്‌പാനറിൽ; യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 24 ലക്ഷത്തിന്റെ സ്വർണം

0
202

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. മസ്‌കറ്റിൽ നിന്നും ജിദ്ദ വഴിയെത്തിയ യാത്രക്കാരനാണ് അറസ്റ്റിലായത്.

സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയിൽ ഘടിപ്പിച്ച് കൊണ്ടുവന്ന 454 ഗ്രാം സ്വർണമാണ് കസ്റ്റംസ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ് യാത്രക്കാരനെ പരിശോധിച്ചത്. തുടർന്ന് ഇയാളുടെ സാധനങ്ങൾ പൊട്ടിച്ച് നോക്കിയപ്പോഴായിരുന്നു സ്പാനറിനും ട്രിമ്മറിനുമിടയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here