ഉപയോക്താക്കള്‍ക്ക് നിരാശ; വാട്ട്സ്ആപ്പിലേക്കും പരസ്യങ്ങള്‍ എത്തുന്നു

0
139

നിരവധി ഫീച്ചറുകളാണ് അടുത്തിടയായി മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫോണ്‍ നമ്പറിന് പകരം ഇ-മെയില്‍ അഡ്രസ് ഉപയോഗിച്ചുള്ള ലോഗിന്‍ സംവിധാനം, വീഡിയോ ഓടിച്ചു കാണാന്‍ പ്ലേബാക്ക് ഫീച്ചർ, അങ്ങനെ നീളുന്നു പട്ടിക. ഉപയോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ ആകർഷിക്കുന്നതിന് വേണ്ടിയാണ് വാട്ട്സ്ആപ്പ് പുതിയ പരീക്ഷണങ്ങള്‍ക്ക് തയാറാകുന്നത്.

എന്നാല്‍ ഉപയോക്താക്കള്‍ തീരെ താല്‍പ്പര്യമില്ലാത്ത ഒന്ന് വൈകാതെ സംഭവിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഉപയോക്താക്കള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് പരസ്യങ്ങള്‍. പല വീഡിയോകള്‍ കാണുമ്പോഴും പരസ്യങ്ങളുടെ വരവ് രസംകൊല്ലിയാകാറുണ്ട്. വാട്ട്സ്ആപ്പിലേക്കും പരസ്യങ്ങള്‍ എത്താന്‍ പോകുകയാണ്.

വാട്ട്സ്ആപ്പ് തലവനായ വില്‍ കാത്കാർട്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബ്രസീലിയന്‍ പ്രസാധകരായ ടെക് ക്രഞ്ചിനോടാണ് വില്ലിന്റെ വെളിപ്പെടുത്തല്‍. ഇന്‍ബോക്സ് സെക്ഷനില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത അദ്ദേഹം തള്ളിയിട്ടുണ്ട്.

എന്നാല്‍, സ്റ്റാറ്റസ് സെക്ഷനിലും ചാനലുകളിലും പരസ്യങ്ങള്‍ വന്നേക്കാമെന്നും വില്‍ കൂട്ടിച്ചേർത്തു. ചാനലുകള്‍ സബ്സ്ക്രിപ്ഷന്‍ മോഡിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്നും വാട്ട്സ്ആപ്പ് തലവന്‍ പറഞ്ഞു. വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ വരുമെന്നുള്ള റിപ്പോർട്ടുകള്‍ വില്‍ നേരത്തെ തള്ളയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here