‘പലസ്തീനെ സ്വതന്ത്രമാക്കുക’; ലോകകപ്പ് ഫൈനലിനിടെയും പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

0
235

2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പലസ്തീന്‍ അനുകൂല ടി ഷർട്ട് ധരിച്ച് മൈതാനത്ത് കടന്നുകയറി യുവാവ്. പിന്‍വശത്തായി പലസ്തീനെ സ്വതന്ത്രമാക്കുക എന്നും മുന്‍ വശത്ത് പലസ്തീനില്‍ ബോംബിങ് നിർത്തുക എന്നും എഴുതിയ ടീ ഷർട്ടാണ് യുവാവ് ധരിച്ചിരുന്നത്. യുവാവ് വിരാട് കോഹ്ലിയെ ആശ്ലേഷിക്കാനും ശ്രമിച്ചിരുന്നു.

പലസ്തീന്‍ പതാകയുടെ മാതൃകയിലുള്ള മാസ്കും യുവാവ് ധരിച്ചിരുന്നു. സുരക്ഷാ വീഴ്ചയുടെ പേരില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ഇതിനെ തുടർന്ന് മത്സരം അല്‍പ്പനേരം തടസപ്പെടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here