ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ചനിലയിൽ

0
190

ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ചനിലയിൽ. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റിന് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലുള്ളത്.

കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുൽ വിഡിയോ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here