യുഎഇയിലേക്ക് കുടുംബത്തോടൊപ്പം പറന്നോളൂ; കുട്ടികളുടെ വിസ ഫീസ് സൗജന്യമാക്കി രാജ്യം

0
207

ദുബൈ: ടൂറിസത്തിന്റെ സീസൺ ആരംഭിച്ചതോടെ യുഎഇയിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങുകയായി. നിരവധിപേരാണ് ഈ സീസണിൽ ദുബൈയിലും മറ്റു എമിറേറ്റുകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ കുടുംബസമേതം എത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം. അപേക്ഷിക്കുന്നവർക്ക് വിസ ഫീസ് ഇളവ് ലഭിക്കുമെന്നാണ് വാഗ്‌ദാനം.

ഇതുപ്രകാരം, 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വിസ ഫീസ് നൽകേണ്ടാതില്ല. മാതാപിതാക്കൾക്കുള്ള ഫീസ് മാത്രം അടച്ചാൽ മതി. യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമാണ് ഈ ഓഫർ നേടാൻ കഴിയുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

രാജ്യത്തിനകത്തും പുറത്തുമുള്ള ട്രാവൽ ഏജൻസികൾ വഴി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂവെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖലാഫ് അൽ-ഗൈത്ത് പറഞ്ഞു.

ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഒറ്റത്തവണ അപേക്ഷകൾക്ക് ഫാമിലി ഗ്രൂപ്പ് വിസ ലഭ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാവൽ ഏജൻസികൾക്ക് 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള ഹ്രസ്വകാല ടൂറിസ്റ്റ് വിസകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. ആവശ്യമെങ്കിൽ അത് പരമാവധി 120 ദിവസത്തേക്ക് നീട്ടാം. വിസ കാലഹരണപ്പെടുന്നതിന് മുമ്പ് വിസ വിപുലീകരണത്തിന് അപേക്ഷിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here