ഫ്‌ളിപ്പ്കാര്‍ട്ട് ദിപാവലി സെയില്‍; ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍

0
172

ദിപാവലി ആഘോഷത്തോട് അനുബന്ധിച്ചുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ദിപാവലി സെയില്‍ നാളെ മുതൽ. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കുള്ള വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. 11-ാം തീയതി വരെയാണ് ദിപാവലി സെയില്‍ നടക്കുന്നത്. ഐഫോണ്‍ 14, സാംസങ് ഗ്യാലക്സി എഫ് 14, റെഡ്മി നോട്ട് 12 പ്രോ, മോട്ടോറോള എഡ്ജ് 40 തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിലകളും ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

ഐഫോണ്‍ 14 49,999 രൂപയ്ക്ക് ലഭ്യമാകും. നിലവില്‍ 61,999 രൂപയാണ് വില. എക്സ്ചേഞ്ച് ഓഫര്‍ ക്ലെയിം ചെയ്താല്‍ 4,000 രൂപയുടെ അധിക ബാങ്ക് ഡിസ്‌കൗണ്ട് ഓഫറും 1,000 രൂപ അധിക കിഴിവും ഉണ്ടാകുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. എക്സ്ചേഞ്ച് ഓഫര്‍ ക്ലെയിം ചെയ്തില്ലെങ്കില്‍ ഐഫോണ്‍ 14 പ്ലസ് 59,999 രൂപയ്ക്കാകും ലഭ്യമാകുക. സാംസങ് ഗ്യാലക്സി എഫ് 14 5 ജിക്കും വലിയ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മോട്ടറോള എഡ്ജ് 40, നത്തിങ് ഫോണ്‍ (2) എന്നിവയുടെ വില യഥാക്രമം 25,999 രൂപയും 33,999 രൂപയും ആയി കുറയും. വിവോ T2 പ്രോ ബാങ്ക് ഓഫര്‍ ഉള്‍പ്പെടെ 21,999 രൂപയ്ക്ക് ലഭ്യമാകും. പോക്കോ X5 പ്രോയും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. സാംസങ് ഗ്യാലക്സി എഫ്34 5ജിയുടെ വില 14,999 രൂപയായിരിക്കുമെന്നും പിക്സല്‍ 7എയ്ക്ക് കിഴിവ് ഓഫറുകളോടെ 31,499 രൂപയ്ക്ക് ലഭിക്കുമെന്നും സൂചനയുണ്ട്. മോട്ടോറോള എഡ്ജ് 40 നിയോയ്ക്കും മറ്റ് ഫോണുകള്‍ക്കും ഓഫറിനോട് അനുബന്ധിച്ച് കിഴിവുകള്‍ ഉണ്ടായിരിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു.

ടാബ്‌ലറ്റുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും വന്‍ വില കുറവാണ് ദിപാവലി സെയിലിനോട് അനുബന്ധിച്ചുള്ളത്. പ്രമുഖ കമ്പനികളുടെ ഡിജിറ്റല്‍ ക്യാമറകള്‍ 49, 390 രൂപ മുതല്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here