ജസ്പ്രീത് ബുമ്രയുടെ ഇന്‍സ്റ്റ സ്റ്റാറ്റസ് ചര്‍ച്ചയാക്കി ആരാധകര്‍

0
179

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ഒരു തരത്തിലുള്ള പ്രതികരണവും നടത്താതിരുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ന് ഇന്‍സ്റ്റഗ്രാമിലിട്ട സ്റ്റാറ്റസ് അപ്ഡേറ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. മൗനമാണ് ചിലപ്പോള്‍ ഏറ്റവും നല്ല മറുപടി എന്നു മാത്രമാണ് ബുമ്ര ഇന്‍സ്റ്റ സ്റ്റാറ്റസായി അപ്ഡേറ്റ് ചെയ്തത്.

ലോകകപ്പ് തോല്‍വിക്ക് ശേഷം ഇതുവരെ ബുമ്ര യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. എന്നാല്‍ ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷം ബുമ്ര ഇത്തരമൊരു പോസ്റ്റിടാനുള്ള കാരണമാണ് ആരാധകര്‍ അന്വേഷിക്കുന്നത്. മുബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ തിരിച്ചുവരവുമായി പോലും ബുമ്രയുടെ പോസ്റ്റിനെ ചിലരൊക്കെ ബന്ധപ്പെടുത്തുന്നുണ്ട്. ഇന്നലെയാണ് ഹാര്‍ദ്ദിക് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയതിന് സ്ഥിരീകരണം വന്നത്.

Jasprit Bumrah instagram status after losing the World Cup final against Australia

ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ബുമ്ര 20 വിക്കറ്റുമായി ലോകകപ്പിലെ നാലാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനാിരുന്നു. ഫൈനലില്‍ ഓസീസ് നിരയില്‍ വീണ നാലു വിക്കറ്റില്‍ രണ്ടും നേടിയതും ബുമ്രയായിരുന്നു. ഈ മാസം 19ന് നടന്ന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ 44 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ലോകകപ്പിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ബുമ്ര അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ അച്ഛനായ ബുമ്ര കഴിഞ്ഞ ദിവസം കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here