അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരീസ് ലൈവ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. 25 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സിറിയക്കാരനാ.യ അസ്മി മറ്റേനിയസ് ഹുറാനി ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്.
100 തവണയിലേറെ ബിഗ് ടിക്കറ്റില്‍ പങ്കെടുത്തിട്ടും സമ്മാനങ്ങള്‍ നേടാന്‍ കഴിയാതെ വന്നതോടെ അവസാനമായി ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്ന് അസ്മി ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. അവസാനമായി വാങ്ങിയ ടിക്കറ്റ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനമാണ് ഫോണ്‍ കോള്‍ രൂപത്തില്‍ അസ്മിയെ തേടിയെത്തിയത്. ജര്‍മ്മനിയിലേക്കുള്ള യാത്രക്കിടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും തുകയില്‍ ഒരു ഭാഗം നിക്ഷേപത്തിനായി ഉപയോഗിക്കുമെന്നുമാണ് അസ്മി പറയുന്നത്.
ഗ്രാന്‍ഡ് പ്രൈസിന് പുറമെ 10 ഇന്ത്യന്‍, ഫിലിപ്പിനോ ഭാഗ്യശാലികള്‍ വിവിധ സമ്മാനങ്ങള്‍ നേടി. ആകെ 590,000 ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനങ്ങളാണ് ഇവര്‍ നേടിയത്. തത്സമയ നറുക്കെടുപ്പിലെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിച്ച ഇന്ത്യക്കാരനായ അസറുദ്ദീന്‍ മൂപ്പര്‍ അമീദ്, മസെറാതി ഗിബ്ലി സ്വന്തമാക്കി. കഴിഞ്ഞ 12 വര്‍ഷമായി സൗദി അറേബ്യയില്‍ താമസിച്ചു വരുന്ന ഇദ്ദേഹം നാസ്സെമ പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. തന്റെ മൂന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അസറുദ്ദീന്‍ ക്യാഷ് പ്രൈസ്, ഡ്രീം കാര്‍ റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങിവരികയാണ്. സമ്മാനമായി ലഭിക്കുന്ന കാര്‍ വില്‍ക്കണോ സൂക്ഷിക്കണോ എന്ന കാര്യത്തില്‍ തങ്ങള്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹം ഡീം കാര്‍ പ്രൊമോഷനില്‍ വിജയിച്ച വിവരം അറിഞ്ഞതിന് പിന്നാലെ പ്രതികരിച്ചത്. തുടര്‍ന്നും ബിഗ് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുമെന്നും ഒരു ദിവസം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദഹം പറഞ്ഞു.
ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് 272084 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സനില്‍കുമാര്‍ പടിഞ്ഞാറെകുത്ത് പുരുഷോത്തമന്‍ ആണ്. മൂന്നാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ പ്രബേഷ് പൂവത്തോടിക്കയില്‍ ആണ്. ഇദ്ദേഹം വാങ്ങിയ 053245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള രാംകുമാര്‍ നാഗരാജന്‍ നാഗരാജനാണ്. 105704 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍.
ഇന്ത്യക്കാരനായ കുനാല്‍ ഭട്ട് വാങ്ങിയ 093560 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടി. 019871 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് സലീല്‍ ആണ് ആറാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത്. ഏഴാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍സെലീറ്റ സാന്‍റോസ് വാങ്ങിയ 038776 എന്ന ടിക്കറ്റ് നമ്പരിനാണ്. എട്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ ആന്‍റണി ജോര്‍ജ് വലിയപറമ്പില്‍ ആണ്.
005594 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഒന്‍പതാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള രതീഷ് കുമാര്‍ പൊന്നന്ദിനാദര്‍ തോമസ് ആണ്. 077115 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള ലെജി ഗീതാഭവനം ശാന്തകുമാരി വാങ്ങിയ 012166 എന്ന ടിക്കറ്റ് നമ്പര്‍ പത്താം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടി. 11-ാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് 354998 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഷാകിര്‍ വടക്ക ആണ്.
ഉപഭോക്താക്കളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ബിഗ് ടിക്കറ്റ് നവംബര്‍ മാസത്തില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്കായി വലിയ സമ്മാനങ്ങളാണ് കരുതി വെച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 1.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസാണ് ലഭിക്കുക. ഇതിന് പുറമെ 10 പേര്‍ക്ക് മറ്റ് സമ്മാനങ്ങളു ലഭിക്കും. 24 കാരറ്റ് സ്വര്‍ണക്കട്ടികളാണ് വിജയികളെ കാത്തിരിക്കുന്നത്. ഈ വിജയികളെയും അടുത്ത മാസത്തെ തത്സമയ നറുക്കെടുപ്പില്‍ പ്രഖ്യാപിക്കും.
തേര്‍ഡ് പാര്‍ട്ടി പേജുകളോ ഗ്രൂപ്പുകളോ വഴി ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ അതിന്റെ ആധികാരിതക പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും നറുക്കെടുപ്പുകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക. കഴിഞ്ഞ നറുക്കെടുപ്പിലെ കൂടുതല്‍ വിവരങ്ങള്‍ക്കും ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.