ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

0
278

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ  257-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന സിറിയയില്‍ നിന്നുള്ള അസ്മി മറ്റാനിയസ് ഹുറാനി ആണ് 175573 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം ഒക്ടോബര്‍ 24ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അസ്മിയെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാനായില്ല. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത് 272084 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സനില്‍കുമാര്‍ പടിഞ്ഞാറെകുത്ത് പുരുഷോത്തമന്‍ ആണ്.  മൂന്നാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ പ്രബേഷ് പൂവത്തോടിക്കയില്‍ ആണ്. ഇദ്ദേഹം വാങ്ങിയ 053245 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി  സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള രാംകുമാര്‍ നാഗരാജന്‍ നാഗരാജനാണ്. 105704 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍.

ഇന്ത്യക്കാരനായ കുനാല്‍ ഭട്ട് വാങ്ങിയ 093560 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടി. 019871 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് സലീല്‍ ആണ് ആറാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത്. ഏഴാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത്  ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍സെലീറ്റ സാന്‍റോസ് വാങ്ങിയ 038776 എന്ന ടിക്കറ്റ് നമ്പരിനാണ്. എട്ടാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് ഇന്ത്യക്കാരനായ ആന്‍റണി ജോര്‍ജ് വലിയപറമ്പില്‍ ആണ്.

005594 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഒന്‍പതാം സമ്മാനം 24 കാരറ്റ് സ്വര്‍ണക്കട്ടി സ്വന്തമാക്കിയത്  ഇന്ത്യയില്‍ നിന്നുള്ള രതീഷ് കുമാര്‍ പൊന്നന്ദിനാദര്‍ തോമസ്  ആണ്. 077115 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ഇന്ത്യയില്‍ നിന്നുള്ള ലെജി ഗീതാഭവനം ശാന്തകുമാരി വാങ്ങിയ 012166 എന്ന ടിക്കറ്റ് നമ്പര്‍ പത്താം സമ്മാനമായ  24 കാരറ്റ് സ്വര്‍ണക്കട്ടി നേടി. 11-ാം സമ്മാനമായ 24 കാരറ്റ് സ്വര്‍ണക്കട്ടി നേടിയത് 354998 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഷാകിര്‍ വടക്ക ആണ്. ഡ്രീം കാര് പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ അസറുദ്ദീന് മൂപ്പര് അമീദ് മാസെറാതി ഗിബ്ലി സീരീസ് 09 സ്വന്തമാക്കി. 022449 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here