ഗൾഫിലെ സൗഭാഗ്യം, അത് പ്രവാസിക്കുള്ളതാണ്; കയ്യിലെത്തുന്നത് സ്വർണക്കട്ടി, അബുദാബി ബിഗ് ടിക്കറ്റിന്റെ വമ്പൻ സമ്മാനം

0
190

അബുദാബി: ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ഇത്തവണ വിജയിച്ചത് ഈജിപ്ഷ്യൻ യുവതി.എറിൻ ആറ്റിയയെന്ന യുവതിയ്ക്കാണ് 24 കാരറ്റ് സ്വർണ ബാർ ലഭിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ ആറ്റിയ മുൻപത്തെ അബുദാബി ബിഗ് ടിക്കറ്റിന്റെ വിജയിയുടെ അഭിമുഖം കണ്ടാണ് ടിക്കറ്റ് എടുത്തത്. താൻ ഭാഗ്യം പരീക്ഷിച്ചതാണെന്നും ഇത്രയും പെട്ടെന്ന് സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആറ്റിയ പറഞ്ഞു.

ബിഗ് ടിക്കറ്റിൽ നിന്ന് താൻ ജയിച്ചതായി ഫോൺ കാൾ വന്നപ്പോൾ ശരിക്കും ഞെട്ടിപോയെന്നും അവർ പ്രതികരിച്ചു. ‘ബിഗ് ടിക്കറ്റ് വളരെ ന്യായമായ ഗെയിമാണ്. എല്ലാവരും നിങ്ങളുടെ ഭാഗ്യം പരിക്ഷീക്കുക. ഒരു ദിവസം നിങ്ങളും വിജയിക്കും’ എന്ന് യുവതി പറഞ്ഞു.

അതേസമയം,കഴിഞ്ഞ മാസം അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് കോടികളുടെ ഭാഗ്യസമ്മാനം ലഭിച്ചിരുന്നു. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് 34 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം)​ സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ 256ാം സീരീസ് നറുക്കെടുപ്പിലാണ് 098201 എന്ന നമ്പർ മുജീബിന് ഭാഗ്യം കൊണ്ടുവന്നത്. 12 സുഹൃത്തുക്കൾക്കൊപ്പമാണ് മുജീബ് ടിക്കറ്റെടുത്തത്. കഴിഞ്ഞ എട്ടുവർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുജീബ്. രണ്ട് വർഷമായി മുജീബും സുഹൃത്തുക്കളും എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here