പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചു; യൂത്ത് ലീഗിന്റെ പരാതിയിൽ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു

0
167

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി.

പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂര്‍വമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകനും ജനംടിവി എഡിറ്ററുമായ അനിൽ നമ്പ്യാർക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here