48 വര്‍ഷത്തില്‍ ഇതാദ്യം, നാണംകെട്ട റെക്കോഡില്‍ റഊഫ്

0
141

ലോകകപ്പിൻ്റെ ഒരു എഡിഷനിൽ ഏറ്റവുമധികം റൺസും സിക്സറും വഴങ്ങിയ ബൗളർ എന്ന നേട്ടം ഇനി പാക് താരം ഹാരിസ് റൗഫിന്. ഈ ലോകകപ്പിൽ ആകെ 533 റൺസാണ് ഹാരിസ് റൗഫ് വഴങ്ങിയത്. 2019 ലോകകപ്പിൽ 526 റൺസ് നേടിയ ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിൻ്റെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. 526 റൺസാണ് ആദിൽ റഷീദ് 2019 എഡിഷനിൽ വഴങ്ങിയത്. ഇതോടൊപ്പം ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം സിക്സറുകൾ (16) വഴങ്ങിയ ബൗളർ എന്ന റെക്കോർഡും ഹാരിസ് റൗഫ് കുറിച്ചു. (haris rauf world cup)

ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ താരങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലും 2023, 2019 എഡിഷനുകളിലാണ്. എ ലോകകപ്പിൽ ആകെ 525 റൺസ് വഴങ്ങിയ ശ്രീലങ്കയുടെ ദിൽഷൻ മധുശങ്കയാണ് പട്ടികയിൽ മൂന്നാമത്. 2019 ലോകകപ്പിൽ 502 റൺസ് വഴങ്ങിയ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, അതേ വർഷം തന്നെ 484 റൺസ് വഴങ്ങിയ ബംഗ്ലാദേശിൻ്റെ മുസ്തഫിസുർ റഹ്മാൻ, ഇക്കൊല്ലം 481 റൺസ് വഴങ്ങിയ പാകിസ്താൻ്റെ ഷഹീൻ അഫ്രീദി എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.

അതേസമയം, പാകിസ്താൻ ഔദ്യോഗികമായി ലോകകപ്പിൽ നിന്ന് പുറത്തായി. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം 6.4 ഓവറിൽ മറികടന്നാലേ പാകിസ്താന് സെമിയുറപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, 11 ഓവർ പിന്നിടുമ്പോൾ പാകിസ്താൻ 2 വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ്.

ലോകകപ്പിലെ ആദ്യ സെമി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യയും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ന്യൂസീലൻഡും തമ്മിലാണ്. ഈ മാസം 15ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. ഈ മാസം 16നു നടക്കുന്ന രണ്ടാം സെമിയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാമതുള്ള ഓസ്ട്രേലിയയെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഈ മത്സരം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here