‘നവകേരള സദസ് പൊളിയാതിരിക്കാനുള്ള അടവ്’; കാസർഗോഡ് കളക്ടറുടെ ഉത്തരവിനെതിരെ ബിജെപി

0
161

നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ബിജെപി. പരിപാടിയിലേക്ക് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് ഉത്തരവെന്ന് വിമർശനം. പരിപാടി പൊളിയാതിരിക്കാനുള്ള അടവാണിതെന്നും സർക്കാർ നിർദേശപ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്‌ ആരോപിച്ചു.

അതേസമയം ഉത്തരവുമായി മുന്നോട്ടുപോകുമെന്ന് കാസർഗോഡ് കളക്ടർ കെ ഇമ്പശേഖർ ട്വന്റിഫോർ ന്യൂസിനോട് പ്രതികരിച്ചു. സർക്കാർ നിർദേശമില്ലെന്നും കളക്ടർ എന്ന നിലയിൽ സ്വന്തമായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന്റെ പോസിറ്റീവായ വശം മാനസിലാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.

നവംബർ 18, 19 തീയതികളിലാണ് കാസർ​ഗോഡ് നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ഡ്യൂട്ടി നൽകിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണമെന്നും എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകിയാണ് ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here