അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം

0
167

അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. ഈരാറ്റുപേട്ട നടക്കല്‍ പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍  ഫൈഹ ഫാസിലാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആലപ്പുഴ കോണ്‍വെന്‍റ് സ്ക്വയറിലായിരുന്നു അപകടം. വിവാഹചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാതാപിതാക്കളോടൊപ്പം റോഡരുകില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയിലെത്തിയ  ബൈക്ക് ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് ആറോടെ മരിച്ചു.  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  യഥാസമയം ചികില്‍സ കിട്ടിയില്ലെന്ന്  ബന്ധുക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here