ആറ് ദിവസത്തിനിടെ 50 ലക്ഷത്തിലേറെ സന്ദർശകർ; മദീനയിലെ പ്രവാചക പള്ളിയിൽ വിശ്വാസി പ്രവാഹം

0
191

മദീന: ആറ് ദിവസങ്ങൾക്കിടയിൽ 50 ലക്ഷത്തിലേറെ വിശ്വാസികൾ മദീനയിലെ പ്രവാചക പള്ളിയിലെത്തിയതായി കണക്കുകൾ. ഈ മാസം 15 മുതൽ 20 വരെയുള്ള കണക്കാണിത്. സ്കൂ‌ൾ അവധിയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് തിരക്ക് വർധിക്കാൻ കാരണമായത്.

സന്ദർശകർക്ക് പ്രയാസരഹിതമായി ആരാധന നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി മസ്‌ജിദുന്നബവി അറിയിച്ചു. ഈ കാലയളവിൽ റൗദ ശരീഫിൽ പ്രാർഥിക്കാനായി 1,35,242 പേർക്ക് പ്രവേശനം അനുവദിച്ചു.

കൂടാതെ 4,67,221 സന്ദർശകർക്ക് പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സലാം പറയാനും അനുമതി നൽകി. പ്രായമായ ആളുകൾക്കായി പ്രത്യേകം ഒരുക്കിയ സൗകര്യങ്ങൾ 16,772-ത്തിലധികം ആളുകൾ ഉപയോഗപ്പെടുത്തി.

നോമ്പുകാർക്കായി 1,19,400 കുപ്പി സംസം വെള്ളവും ഇഫ്താർ ഭക്ഷണവും വിതരണം ചെയ്തു. കൂടാതെ എക്സിബിഷൻ, ലൈബ്രറി, ഗതാഗത സേവനങ്ങളും വിശ്വാസികൾ ഉപയോഗപ്പെടുത്തി. തിരക്ക് വർധിച്ചതോടെ സുരക്ഷ, സേവനം, എമർജൻസി, സന്നദ്ധ ആരോഗ്യ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മസ്‌ജിദുന്നബവി ഏജൻസി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here