ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു

0
199

ബംഗളൂരു: ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശി മരണപ്പെട്ടു. തളങ്കര തെരുവത്ത് സ്വദേശി ശംസ വീട്ടില്‍ മുസദിക്കിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ബംഗളൂരു, സില്‍ക്ക് ബോര്‍ഡ് മേല്‍പ്പാലത്തിലാണ് അപകടം. മടിവാളയില്‍ നിന്നു ബൊമ്മന ഹള്ളിയിലെ താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിവരികയാണ്. മുംതാസ് ആണ് ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here