ബൈദല സ്‌ക്വയർ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു

0
172

ദുബൈ: കാസറഗോഡ് ജില്ലയിലെ ബന്തിയോട് നഗരത്തിന്റെ ഹൃദയഭാഗത്ത് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ബൈദല സ്‌ക്വയറിന്റെ ഉത്ഘാടനത്തിന് മുന്നോടിയായുള്ള ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനം നിർവ്വഹിച്ചത്.

സന്ദർശകർക്കും വ്യാപാരികൾക്കും സമാനതകളില്ലാത്ത അനുഭൂതി പകരുന്ന, ചലനാത്മകമായ വാണിജ്യ ഹബ്ബായി പരിണമിക്കാൻ പോകുന്ന ബൈദല സ്‌ക്വയർ ബന്തിയോടിന്റെ തിരക്കേറിയ പട്ടണഭാഗത്തോട് ചേർന്നാണ് നിലകൊള്ളുന്നത്. നൂതനമായ രൂപകൽപ്പനയിലൂടെയും വിപുലമായ സൗകര്യങ്ങളിലൂടെയും മികച്ച് നിൽക്കുന്ന ബൈദല സ്‌ക്വയർ ഡിസംബർ അവസാന വാരം തുറന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ ഈ മേഖലയിലെ ഷോപ്പിംഗ്, വിനോദം, ബിസിനസ്സ് എന്നിവയുടെ പ്രധാന ലക്ഷ്യസ്ഥാനമായിട്ടാണ് അത് മാറാൻ പോകുന്നത്.

പ്രകാശന ചടങ്ങിൽ സഫാരി ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി പി കെ അൻവർ നഹ, ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ബൈദല, ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here