ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം; നയിക്കാനായത് അഭിമാനമെന്ന് താരം

0
132

പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ലോകകപ്പ് 2023 ലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബർ സ്ഥാനം രാജി വെച്ചത് . ലോകകപ്പിൽ പാകിസ്താൻ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 2019 ലാണ് പാകിസ്താൻ ക്രിക്കറ്റ് ടീം നായകനായി ബാബർ തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ എക്സ് അകൗണ്ടിൽ താരം രാജി വെച്ചതിനെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ ഉയർ ച്ച് താഴ്ചകളുണ്ടായിരുന്നു എന്നും , ടീമിന്റെ ക്യാപ്റ്റൻ ആയതിൽ അഭിമാനമാണെന്നും താരം കുറിച്ചു. മാനേജ്മെന്റും താരങ്ങളും തനിക്ക് തന്ന പിന്തുണയെ കുറിച്ചും താരം കുറിച്ചു. പുതിയ ക്യാപറ്റനും ടീമിനും എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബാബർ പ്രതികരിച്ചു

2023 ഏകദിന ലോകകപ്പിൽ ആദ്യമത്സരങ്ങളിൽ വിജയിക്കാനായെങ്കിലും പിന്നീട് തോൽവി ശീലമാവുകയും ടീം സെമി കാണാതെ പുറത്താകുകയുമായിരുന്നു. 9 കളികളിൽ 5 മത്സരങ്ങളും ടീം തോറ്റു. നേരത്തെ ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്‌താൻ സെലക്ഷൻ കമ്മിറ്റിയെ പിരിച്ച് വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here