ഹെൽമെറ്റ് ഇല്ലാത്ത യുവാവിന് പിഴ ബൈക്ക് വാങ്ങാനുള്ള തുക; അഞ്ച് മാസത്തിനിടെ 146 കേസുകൾക്ക് 86500 രൂപ

0
182

കണ്ണൂർ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനെ യുവാവിനെതിരെ അഞ്ച് മാസത്തിനിടെ 146 കേസുകൾ. ഇത്രയും കേസുകളിൽ 86500 രൂപയാണ് പിഴ ചുമത്തിയത്. ചെറുകുന്ന് സ്വദേശിയായ 25കാരനാണ് അഞ്ചുമാസത്തോളം ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത്.

ഈ കാലയളവിനുള്ളിൽ ഇതേ യുവാവിന്‍റെ ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ ആളുകൾ യാത്ര ചെയ്തതിന് 27 കേസുകൾ വേറെയുമുണ്ട്. കണ്ണൂർ പഴയങ്ങാടിയിലെ റോഡ് ക്യാമറയിലാണ് യുവാവ് ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്ഥിരമായി പതിഞ്ഞത്.

ഹെൽമെറ്റ് ധരിക്കാത്തതിന് പിഴയൊടുക്കണമെന്ന് കാണിച്ച് ഓരോ കേസ് രജിസ്റ്റർ ചെയ്തപ്പോഴും യുവാവിന് നോട്ടീസും മെസേജും നൽകിയിരുന്നു. എന്നാൽ പിഴയൊടുക്കാൻ ഇയാൾ തയ്യാറായില്ല.

ഇതോടെ കഴിഞ്ഞ ദിവസം കണ്ണൂർ എൻഫോഴ്സ്മെന്‍റ് ആർടിഒ എ.സി ഷീബയും സംഘവും യുവാവിനെ നേരിൽ കണ്ട് പിഴയൊടുക്കാന നിർദേശം നൽകുകയായിരുന്നു.

എന്നാൽ ഇത്രയും വലിയ തുക ഉടൻ അടയ്ക്കാൻ കഴിയില്ലെന്നും സാവകാശം വേണമെന്നുമാണ് യുവാവ് അറിയിച്ചിട്ടുള്ളത്. പിഴ ഒടുക്കുന്നതുവരെ ബൈക്ക് ആർടിഒ ഓഫീസിൽ സൂക്ഷിക്കും. പിഴയൊടുക്കിയാലും ബൈക്ക് ഓടിക്കാൻ യുവാവിന് കാത്തിരിക്കേണ്ടി വരും. ഒരു വർഷത്തേക്ക് ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here