‘ചെന്നൈയുടെ ക്യാപ്റ്റനാകാന്‍ സഞ്ജു’; തന്റെ പേരില്‍ കള്ളം പറയരുതെന്ന് അശ്വിന്‍

0
210

മുംബൈ: ഐപിഎല്‍ പുതിയ സീസണിന് മുന്നോടിയായി താരങ്ങളുടെ കൈമാറ്റങ്ങളെ ചൊല്ലി വലിയ ചര്‍ച്ച നടന്നുവരികയാണ്. ഇതിനിടയിലാണ്‌ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഒരു പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടന്നുവരുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ സമീപിച്ചുവെന്നാണ് പ്രചാരണം. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സാംസണെ പരിഗണിച്ചുവെന്നാണ് പ്രചരിപ്പിക്കുന്നത്. എം.എസ്.ധോണിക്ക് പിന്‍ഗാമിയായി പരിഗണിച്ചിരുന്ന ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ലേലത്തിനായി വിട്ടയച്ചതോടെയാണ് ചെന്നൈയുടെ പുതിയ ക്യാപ്റ്റനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്.

ഇതിനിടെയാണ് എക്‌സില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ആര്‍.അശ്വിന്റെ വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞുകൊണ്ട് സഞ്ജുവിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നത്.

‘ചെന്നൈയുടെ ക്യാപ്റ്റനായി സഞ്ജു സാംസണെ സമീപിച്ചു. ഏറെക്കുറെ ഇത് സംബന്ധിച്ചുള്ള ധാരണ അന്തിമമായിരുന്നു. എന്നാല്‍ സഞ്ജു ഈ ഓഫര്‍ പിന്നീട് നിരസിച്ചു. ഭാവിയില്‍ അതിനുള്ള സാധ്യതയുണ്ടെന്ന് അശ്വിന്‍ ഒരു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി’ എന്നായിരുന്നു പ്രചാരണം.

ഇതിനെതിരെ അശ്വിന്‍ എക്‌സിലൂടെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘വ്യാജ വാര്‍ത്ത! എന്നെ ഉദ്ധരിച്ച് കള്ളം പറയരുത്’ ഇത്തരത്തില്‍ പ്രചരിച്ച ഒരു ട്വീറ്റിന് മറുപടിയായി അശ്വിന്‍ എക്‌സില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here