സ്വതന്ത്ര പലസ്തീൻ അംഗീകരിക്കണമെന്ന് സൗദി; ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി അറബ്-ഇസ്ലാമിക് ഉച്ചകോടി

0
144

റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് – ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി.  മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി ശക്തമായ നിലപാടെടുത്തു.

കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന്
സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീൻ എന്നത് അംഗീകരിക്കു മാത്രമാണ് മേഖലയിലെ സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന നിലപാട് സൗദി ശക്തമാക്കി. അറബ് ലീഗ് – ഇസ്ലാമിക് കോർഡിനേഷൻ യോഗങ്ങൾ പ്രത്യേകം ചേരുന്നത് ഒഴിവാക്കിയാണ് അടിയന്തര പ്രാധാന്യമുള്ള അറബ് ലീഗ് – ഇസ്ലാമിക് കോർഡിനേഷൻ ഉച്ചകോടി സൗദി വിളിച്ചു ചേർത്തത്.  സൗദിയുമായി നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്ന ചർച്ചകൾക്കിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം അൽ റയീസി സൗദിയിലെത്തിയതും ശ്രദ്ധേയമായി.

LEAVE A REPLY

Please enter your comment!
Please enter your name here